മക്കയിൽ യുവാവിനെ വെടിവെച്ചു പരിക്കേൽപിച്ച സ്വദേശി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു

0
1795

മക്ക: മക്കയിൽ യുവാവിനെ വെടിവെച്ചു പരിക്കേൽപിച്ച സ്വദേശി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.
മക്കയിലെ അസീസിയ ഡിസ്ട്രിക്ടിൽ വെച്ചാണ് 36 കാരനായ സുഡാനിയുടെ
നേരെ സഊദി യുവാവ് നിറയൊഴിച്ചത്. വയറിനു നേരെ രണ്ടു തവണയും കാലിനു നേരെ ഒരു തവണയും നിറയൊഴിക്കുകയായിരുന്നു.

മുൻ വൈരാഗ്യത്തെ തുടർന്ന് സുഡാനിയെ കൊലപ്പെടുത്തുമെന്ന് രണ്ടു മാസം മുമ്പ് സൗദി യുവാവ് ഭീഷണി മുഴക്കിയിരുന്നു. ഈ കേസ് പിന്നീട് പോലീസ് സ്റ്റേഷനിൽ വെച്ച് പറഞ്ഞുതീർക്കുകയായിരുന്നു. 

അറസ്റ്റിലായ പ്രതിയുടെ പക്കൽ കൃത്യത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി. പരിക്കേറ്റ സുഡാനി മക്ക അൽനൂർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രണ്ടു മാസം മുമ്പ് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി സുഡാനിയുടെ ഫോണിലേക്ക് സൗദി യുവാവ് സന്ദേശം അയച്ചിരുന്നെന്ന് സുഡാനിയുടെ ബന്ധു പറഞ്ഞു.