ഗാന്ധി ജയന്തി: ഐ. പി. ഡബ്ലിയു. എഫ് സൈക്കിൾ റാലി സംഘടിപ്പിച്ചു

ജിദ്ദ: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചു സൈക്കിൾ റാലി സംഘടിപ്പിച്ചു. ‘ആരോഗ്യകരമായ ജീവിത ശൈലിക്ക് സൈക്ലിങ്’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു നടത്തിയ സൈക്കിൾ റാലിയിൽ നിരവധി പേർ പങ്കെടുത്തു. സൈക്കിൾ റാലിയിൽ പങ്കെടുത്തവർ സമാധാനത്തിനും മത സൗഹർദ്ധത്തിനും വേണ്ടി പ്രതിജ്ഞ എടുത്തു.