മലയാളികളുടെ ‘സവാക്’ വെബ് സീരീസ് ആദ്യഭാഗം റിലീസ് ചെയ്തു

0
3401

റിയാദ്: മലയാളികളുടെ ‘സവാക്’ വെബ് സീരീസ് ആദ്യഭാഗം റിലീസ് ചെയ്തു ഡിക്ലാപ്സ് മീഡിയയുടെ ബാനറിൽ സഊദി  അ​റേ​ബ്യ​യി​ലാണ് ​’സവാക്’ വെബ് സീരീസ് ചിത്രീകരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലസ് പെപ്പർ ട്രീ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡിക്ലാപ്പ്സ് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. അഞ്ച് ഭാഗങ്ങൾ ആയിട്ടാണ് വെബ് സീരീസ് ഒരുക്കുന്നത്.

ജീവിതത്തിന്റെ മരുപ്പച്ച തേടിയുള്ള യാത്രയിലാണ് ഓരോ പ്രവാസിയും. ഇത് വ്യക്തമാക്കുന്ന ചിത്രത്തിൽ, സ്വയം വെന്തുരുകുന്ന തീക്കനലായി ഹൗസ്  ഡ്രൈവറുടെ വേഷത്തിൽ അനിൽ പിരപ്പൻകോടാണ് വേഷമിട്ടത്.

സഹ താരങ്ങളായി ശ്രീരാജ്, ജബ്ബാർ പൂവാർ, ബാബുജി നവോദയ, അൻവർ കൊടുവള്ളി, നെജാദ് , സുബി സജിൻ സുമി അനിൽ, ഷൈജു ഷെൽസ്, സാജിദ് റിയാദ് ടാകീസ്,അഷറഫ്, മഹേഷ്‌ ജായ്,ബാല താരം അമയ ഗോപൻ  എന്നിവർ വേഷമിട്ടു. വരും എപിസോഡുകളിൽ കൂടുതൽ താരങ്ങൾ ഉണ്ടാകുമെന്ന് ഡയറക്ടർ ഗോപൻ എസ് കൊല്ലം അറിയിച്ചു,

റിലീസ് പരിപാടിയിൽ അഷറഫ് കൊടിഞ്ഞി, ഫ്രാൻസിസ് ക്ലമന്റ്, ലിന്റാ ഫ്രാൻസിസ്, ജയൻ കൊടുങ്ങലൂർ, ഷാജിത് നാരായൺ, ഷഹദാൻ, നിഅമത്തുല്ല, സുധീർ കുമ്മിൾ, റിയാദിലെ നിരവധി  പ്രമുഖരും പങ്കെടുത്തു സംസാരിച്ചു.

റിയാദിൽ നിന്നുള്ള പുതുമുഖങ്ങളെ ഉൾകൊള്ളിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രൊഡ്യൂസർ ആതിരാ ഗോപൻ പറഞ്ഞു. റിലീസ് വേളയിൽ റിയാദിലെ പ്രശസ്ത ഗായകരായ അൻസർ ഷാ കൊല്ലം, അൻവർ കൊടുവള്ളി തുടങ്ങിയ ഗായകരുടെ സംഗീത വിരുന്നും ശ്രദ്ദേയമായി.

ക്യാമറ നൗഷാദ് കെ ടി, ആര്ട്ട് ഷൈജു ഷെൽസ്, കൺട്രോളർ കുമ്മിൾ സുധീർ, സൗണ്ട് ഡിസൈൻ: സുനിൽ ഓംകാർ , ബിജിഎം: ഷഫീക് റഹ്മാൻ, എഡിറ്റിംഗ്  ആൻഡ് സംവിധാനം ഗോപൻ എസ് കൊല്ലം, നിർമാണം: ആതിര ഗോപൻ, പി ആർ ഓ ജോജി കൊല്ലം എന്നിവരാണ് ചിത്രത്തിന് പിന്നിൽ.

വീഡിയോ കാണാം👇