സഊദിയിൽ കൊറിയൻ ബാൻഡിനു നേരെ അസഭ്യം; ഒരാൾ അറസ്റ്റിൽ

0
1932

റിയാദ്: കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ കൊറിയൻ കെ-പോപ്പ് ബാൻഡായ ATEEZ-നെ ശല്യപ്പെടുത്തിയതിന് ഒരു പൗരനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

റിയാദിലെ കെ-കോൺ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് കൊറിയൻ ബാൻഡ് സൗഊദി തലസ്ഥാനത്ത് എത്തിയത്.

റിയാദിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഒരു പ്രത്യേക ബാൻഡ് എയർപോർട്ടിൽ എത്തുന്നതിനിടെ പൊതു ധാർമ്മികതയെ ഹനിക്കുന്ന പദപ്രയോഗങ്ങളോടെയാണ് പ്രതി ഇവരോടെ പെരുമാറിയത്.

ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.