ഇ-കൊമേഴ്‌സ് നിയമം ലംഘിച്ചതിന് 24പേർക്ക് പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം

0
1518

റിയാദ്: ഇ-കൊമേഴ്‌സ് നിയമം ലംഘിച്ചതിന് 14 സ്ത്രീകൾ ഉൾപ്പെടെ 24 ഓൺലൈൻ പരസ്യദാതാക്കൾക്ക് പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

സ്‌നാപ്ചാറ്റ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇവർ നിയമലംഘനം നടത്തിയത്.

വഞ്ചനാപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ പോസ്റ്റ് ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ പരസ്യങ്ങളിൽ തെറ്റായ അവകാശവാദങ്ങൾഇവർ ഉന്നയിച്ചിരുന്നു.

ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനോ തെറ്റിദ്ധരിപ്പിക്കുന്നതിനോ ഇടയാക്കുന്ന ലംഘന പരസ്യങ്ങൾക്ക് ഇ-കൊമേഴ്‌സ് നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.