പോസ്റ്റൽ സാധനങ്ങളുമായി പറക്കും മനുഷ്യൻ; റിയാദിൽ വീട്ടുമുറ്റത്ത് സാധനങ്ങളുമായി എത്തിയ പറക്കും മനുഷ്യനെ കണ്ട് അന്തം വിട്ട് നിവാസികൾ, വീഡിയോ വൈറലാകുന്നു

0
6666

റിയാദ്: പോസ്റ്റൽ സാധനങ്ങളുമായി ജീവനക്കാരൻ പറന്നിറങ്ങുന്ന വീഡിയോ വൈറലാകുന്നു. പോസ്റ്റൽ ജീവനക്കാരനാണ് പറന്ന് കൊണ്ട് വീട്ടു പടിക്കൽ സാധനങ്ങളുമായി എത്തിയത്. ഇതിന്റെ വീഡിയോ സഊദി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാധനങ്ങളുമായി ജീവനക്കാരൻ പറക്കും യന്ത്രത്തിന്റെ സഹായത്തോടെ കസ്റ്റമറുടെ വീട്ടു പടിക്കൽ സുരക്ഷിതമായി പറന്നിറങ്ങുന്ന ദൃശ്യമാണ് വീഡിയോയിലെ ഒരു ഭാഗം. മറ്റൊരു ഭാഗത്ത് ജീവനക്കാരൻ ഒരു കെട്ടിടത്തിന്റെ മുകളിൽ സാധനങ്ങളുമായി പറന്നിറങ്ങുന്നതാണ്.

വളരെ കുറഞ്ഞ സമയത്തിനകം ഓര്‍ഡറുകള്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കാന്‍ ഡ്രോണുകളുടെ സഹായത്തോടെ സാധ്യമാകും. ഈ സേവനം സഊദിയില്‍ ഇതുവരെ നിലവില്‍ വന്നിട്ടില്ല. ഇതിനിടെയാണ് ഡെലിവറിക്ക് പറക്കും മനുഷ്യന്റെ സേവനം റിയാദിലെ കമ്പനി പ്രയോജനപ്പെടുത്താന്‍ തുടങ്ങിയത്.

സഊദിയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരീക്ഷണം സംഭവിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ തന്നെ മനുഷ്യൻ പറന്നിറങ്ങി സാധനങ്ങൾ കൈമാറുന്ന സംവിധാനം ആദ്യമായാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സഊദി പോസ്റ്റ്‌ ജീവനക്കാരൻ ഓർഡറുമായി പറന്നിറങ്ങുന്നതും കെട്ടിടത്തിനു മുകളിലേക്ക് പറക്കുന്നതുമായ വീഡിയോ കാണാം.

https://twitter.com/marsdnews24/status/1571895984141094913?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1571895984141094913%7Ctwgr%5E69d5d576464d6cc80c2dbd2f4b258c598b61cdee%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.malayalamnewsdaily.com%2Fnode%2F674521%2Fsaudi%2Fflying-man