മരങ്ങള്‍ മുറിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു; സഊദിയില്‍ യുവാവ് അറസ്റ്റില്‍

0
1766

റിയാദ്: രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് മരങ്ങള്‍ മുറിച്ച പൗരനെ സഊദി പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ഖസീം പ്രവിശ്യയുടെ ഭാഗമായ റാസ് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇലക്ട്രിക് ഉപകരണം ഉപയോഗിച്ച് ഇയാള്‍ മരം മുറിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്തിടെ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്കെതിരെ സൗദി അറേബ്യ കര്‍ശന നടപടികളെടുത്തിരുന്നു. ഈ മാസം തുടക്കത്തില്‍ പബ്ലിക് പാര്‍ക്കില്‍ അനുവദനീയമല്ലാത്ത സ്ഥലത്ത് തീ കത്തിച്ച എട്ടുപേരെ സഊദി പരിസ്ഥിതി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഏഴു പേര്‍ സഊദി പൗരന്മാരും ഒരാള്‍ ഈജിപ്ത് സ്വദേശിയുമാണ്. അബഹയിലെ അല്‍ സൗദാ പാര്‍ക്കിലാണ് സംഭവം ഉണ്ടായത്.

അനധികൃതമായി മരങ്ങള്‍ കത്തിച്ചാല്‍ സഊദിയില്‍ 40,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. സുരക്ഷ പരിഗണിച്ച് 2019ലാണ് പൂന്തോട്ടങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.