വെള്ളത്തിൽ മുങ്ങിയ പാകിസ്ഥാനെ സഹായിക്കാൻ ജനകീയ കാംപയിനുമായി സഊദി അറേബ്യ

0
2187

റിയാദ്: പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിതർക്ക് ആശ്വാസമേകാൻ ജനകീയ ദേശീയ കാംപയിനുമായി സഊദി അറേബ്യ രംഗത്ത്. കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ നേതൃത്വത്തിൽ ആണ് സഹായ ഹസ്തം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുരന്തത്തിന്റെ തുടക്കം മുതലുള്ള സഊദിയുടെ മാനുഷിക പ്രവർത്തനങ്ങളെയും സഹായങ്ങളെയും പിന്തുണച്ചാണ് കാംപയിൻ എന്ന് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസർ അബ്ദുല്ല അൽ റബിഅ സ്ഥിരീകരിച്ചു.

സാഹിം” ഇലക്ട്രോണിക് ആപ്ലിക്കേഷനുകളിലൂടെയോ വിവിധ സഊദി ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയോ പാകിസ്ഥാൻ ജനതയെ പിന്തുണയ്ക്കാൻ സംഭാവന നൽകാൻ അൽ റബീഅ ആഹ്വാനം ചെയ്തു.

വിദേശത്തേക്ക് ആവശ്യമായ സംഭാവനകൾ ശേഖരിക്കാൻ അധികാരമുള്ള സ്ഥാപനമാണ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ. സഹായം ലോകരാജ്യങ്ങളിലെ ഗുണഭോക്താക്കളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തിന്റെ കർശനമായ മേൽനോട്ടവുമുണ്ട്.

ഈ കേന്ദ്രം ദരിദ്രർക്ക് ആശ്വാസം നൽകുന്നതിലൂടെ ഇസ്‌ലാമിക, മാനുഷിക സാഹോദര്യത്തിന്റെ അർത്ഥം പ്രയോഗിക്കുന്നുവെന്നും അത് നൽകുന്നതും നീട്ടുന്നതും ഹരിത കൈകളാണെന്നും മുതിർന്ന പണ്ഡിതന കൗൺസിൽ അംഗം ഷെയ്ഖ് അബ്ദുല്ല അൽ-മുത്‌ലഖ് ഉണർത്തി.

പാകിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കം 43 ദശലക്ഷം ആളുകളെ ബാധിക്കുകയും രണ്ട് ദശലക്ഷം വീടുകൾ നശിപ്പിക്കുകയും ചെയ്തതായി രാജ്യത്തെ പാകിസ്ഥാൻ അംബാസഡർ അമീർ റാത്തോഡ് വെളിപ്പെടുത്തി.

പാകിസ്ഥാൻ ജനതയെ പിന്തുണയ്ക്കാനുള്ള മുൻകൈയ്‌ക്ക് ഇരു വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അംബാസഡർ നന്ദി പറഞ്ഞു.

സഹായം നൽകെണ്ടവർക്ക് ഇവിടെ ക്ലിക്ക് ചെയ്ത് സഹകരിക്കാം