ഉംറ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ മരണപ്പെട്ടു

0
1399

ജിദ്ദ: വിശുദ്ധ ഉംറ തീർഥാടനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുവാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി എയർപോർട്ടിൽ വെച്ച് മരിച്ചു. വടകര മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസർ ആണ് ജിദ്ദ വിമാനത്താവളത്തിൽ മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. ഭാര്യ നൂർജഹാനോടൊപ്പം സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയതായിരുന്നു ഇവർ. ശേഷം ഭാര്യ നൂർജഹാൻ അതേ വിമാനത്തിൽ തന്നെ നാട്ടിലേക്ക് മടങ്ങി.

ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽത്തന്നെ ഖബറക്കുന്നതിനായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് രംഗത്തുണ്ട്.