റിയാദ്: സഊദി സന്ദർശക വിസ സ്ഥിരം താമസ നിലയിലേക്ക് അഥവാ ഇഖാമയിലേക്ക് മാറ്റുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് പ്രതികരിച്ചു. ഇത് സംബന്ധമായി ലഭിച്ച അന്വേഷണങ്ങളോട് പ്രതികരിക്കുകയായിരുന്നു ജവാസാത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സന്ദർശക വിസ ഇഖാമയിലേക്ക് മാറ്റാൻ ഇത് വരെ തീരുമാനമൊന്നും ഇല്ലെന്നും ഇത്തരമൊരു നിർദേശം വന്നിട്ടില്ലെന്നും ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട് സ്ഥിരീകരിച്ചു. ഇത്തരത്തിൽ അംഗീകാരം നൽകുന്നതും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും സംബന്ധിച്ച് നടക്കുന്ന വാർത്ത ശരിയല്ലെന്ന് ജവാസാത് അറിയിച്ചു.
എന്നാൽ, രക്ഷിതാക്കൾ സ്ഥിരമായി സഊദിയിൽ താമസിക്കുന്നവരാണെങ്കിൽ, അവരുടെ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസ റസിഡൻസ് പെർമിറ്റായി (ഇഖാമ) മാറ്റാമെന്ന് പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.




