ഇന്ത്യൻ ദമ്പതികളുടെ 43 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷകരായി സഊദി വിമാനത്താവള ഉദ്യോഗസ്ഥർ

0
909

റിയാദ്: ഇന്ത്യൻ ദമ്പതികളുടെ 43 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് വിമാനത്താവള ഉദ്യോഗസ്ഥർ. ഖാസിമിലെ പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ ഹെൽത്ത് കൺട്രോൾ സെന്ററിലെ മെഡിക്കൽ സംഘമാണ് കുട്ടിയുടെ രക്ഷക്കെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അന്താരാഷ്ട്ര വിമാനത്തിൽ എത്തിയ കുടുംബം ഇവിടെ ഇറങ്ങിയ സമയം ശ്വാസംമുട്ടലും ഛർദ്ദിയും അനുഭവപ്പെട്ട 43 ദിവസം പ്രായമുള്ള കുഞ്ഞ് അപകടാവസ്ഥയിൽ ആയിരുന്നു.

ബഹ്‌റൈനിൽ നിന്നെത്തിയ അന്താരാഷ്ട്ര വിമാനങ്ങളിലൊന്നിലാണ് ഇവർ എത്തിയതെന്ന് ഖസിം ഹെൽത്ത് വിഭാഗം വിശദീകരിച്ചു.

കേന്ദ്രത്തിലെ മെഡിക്കൽ സംഘം പ്രഥമശുശ്രൂഷ നടത്തി. കാർഡിയോപൾമോണറി പുനർ-ഉത്തേജനം നടത്തി, സ്രവങ്ങൾ വലിച്ചെടുത്ത് ശ്വാസനാളം തുറന്നു. ഇതോടെ, കുഞ്ഞ് ആശ്വാസമായി പ്രതികരിക്കുകയും അപകട നില തരണം ചെയ്ത് സാധാരണ നിലയിലാകുകയും ചെയ്തുവെന്ന് മെഡിക്കൽ സംഘം വിശദീകരിച്ചു.

കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പ് വരുത്തി, സാധാരണ നിലയിലായതിനെ തുടർന്നാണ് രക്ഷിതാക്കൾക്കൊപ്പം കേന്ദ്രത്തിൽ വിട്ടയച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.