റിയാദ്: അടുത്തിടെ അന്തരിച്ച ബ്രിട്ടീഷ് രാഞ്ജി എലിസബത്ത് രാജ്ഞിക്കും അവരുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനുമൊപ്പമുള്ള ഒരു ചരിത്രപരമായ ഫോട്ടോ പ്രസിദ്ധീകരിച്ച് ഫഹദ് ബിൻ അബ്ദുൽ അസീസ് ട്വിറ്റർ അകൗണ്ട്. ഫഹദ് രാജാവിന്റെ ഔദ്യോഗിക സന്ദർശനത്തിനിടെ എടുത്ത ചിത്രമാണ് പ്രസിദ്ധീകരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സഊദി ഭരണാധികാരിയായ ഫഹദ് രാജാവിന്റെ വലതുവശത്ത് എലിസബത്ത് രാജ്ഞി രണ്ടാമനും ഇടതുവശത്ത് ഭർത്താവ് ഫിലിപ്പ് രാജകുമാരനും നിൽക്കുന്നതായ ചിത്രമാണ് പുറത്ത് വിട്ടത്. രാജ്ഞി ബ്രിട്ടീഷ് രാജ കുടുംബവുമായി സഊദി ഭരണകൂടത്തിനും രാജ കുടുംബത്തിനും അഭേദ്യമായ ബന്ധമാണുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ച, 96-ആം വയസ്സിൽ എലിസബത്ത് രാജ്ഞി രണ്ടാമന്റെ മരണം ബക്കിംഗ്ഹാം കൊട്ടാരം പ്രഖ്യാപിക്കുകയും അവരുടെ പിൻഗാമിയായി മകൻ ചാൾസ് ബ്രിട്ടനിലെ രാജാവായി അവരോധിക്കപ്പെടുകയും ചെയ്തിരുന്നു.
രാജ്ഞിയുടെ മരണത്തെ തുടർന്ന് ബ്രിട്ടനിലെ രാജാവായി അവരോധിതനായ ചാൾസ് മൂന്നാമന് സഊദി അറേബ്യയുമായി ഊഷ്മളമായ ബന്ധമാണുള്ളത്. ചാൾസ് രാജകുമാരന് സഊദി ജനതയുമായുള്ള ബന്ധം മികച്ചതാണ്. ഒമ്പത് തവണയിലധികം അദ്ദേഹം സഊദി അറേബ്യ സന്ദർശിച്ചിട്ടുണ്ട്.
صورة تاريخية تجمع #الملك_فهد طيب الله ثراه مع الأمير فيليب زوج ملكة بريطانيا الراحلة #إليزابيث الثانية في إحدى المناسبات الرسمية. pic.twitter.com/G8JYhaAyod
— فهد بن عبدالعزيز (@Fahd1341) September 11, 2022




