റുവൈസ് – ബനീമാലിക്ക് ഏരിയ ഫ്രറ്റേണിറ്റി ഫെസ്റ്റ് സെപ്റ്റംബർ 16-ന്

ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റുവൈസ് – ബനീമാലിക് ഏരിയകൾ സംയുക്‌തമായി സംഘടിപ്പിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റ് സെപ്റ്റംബർ 16-ന് വാദി മരീഹിൽ നടക്കും. ഇതിന്റെ ഭാഗമായി മെഹന്ദി മത്സരം, ചിത്ര രചന, കളറിങ്, ഷൂട്ട്‌ ഔട്ട്‌, മാപ്പിളപ്പാട്ടുകൾ, കോൽക്കളി തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫെസ്റ്റിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ബനീമാലിക് ഏരിയ പ്രസിഡന്റ്‌ ഫൈസൽ കരിങ്കല്ലത്താണി, റുവൈസ് ഏരിയ പ്രസിഡന്റ്‌ നസീം കൊല്ലം എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

വിജയികൾക്ക് സെപ്റ്റംബർ 16-നു വാദി മരീഹിൽ നടക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിൽ വെച്ചു സമ്മാനങ്ങൾവിതരണം ചെയ്യും. പരിപാടിയിൽ ഹൈദ്രോസ് മലപ്പുറം, സിദ്ധീഖ് കോഴിക്കോട്, അമീൻ മേൽമുറി എന്നിവർ സന്നിഹിതരായിരുന്നു.