ഹറമൈൻ ട്രെയിൻ ജിദ്ദ മക്ക സർവീസുകൾ പ്രതിദിനം 32 ആയി ഉയത്തും; കുറഞ്ഞ ടിക്കറ്റ് നിരക്ക് 32 റിയാൽ

0
1478

ജിദ്ദ: ഹറമൈൻ ട്രെയിൻ ജിദ്ദയിലെ സുലൈമാനിയ സ്‌റ്റേഷനും മക്ക സ്‌റ്റേഷനും തമ്മിലുള്ള പ്രതിദിന സർവീസുകൾ വർദ്ധിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

തീർത്ഥാടകർക്ക് മക്കയ്ക്കും ജിദ്ദയ്ക്കും ഇടയിൽ യാത്ര ചെയ്യാൻ ഇത് കൂടുതൽ സഹായകരമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഹറമൈൻ ട്രെയിൻ ഇരുവശങ്ങളിലേക്കും പ്രതിദിനം 32 സർവീസുകളായാണ് ഉയർത്തുന്നത് .

തീർഥാടകർക്കും പൗരന്മാർക്കും താമസക്കാർക്കുമായി സുലൈമാനിയ സ്റ്റേഷൻ തയ്യാറാക്കിയിട്ടുണ്ടെന്ന് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 32 റിയാൽ മുതൽ ആരംഭിക്കുംമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ഹറമൈൻ തീർഥാടകരുടെയും ഹജ്ജ് തീർഥാടകരുടെയും സഞ്ചാരത്തിന് ഏറ്റവും വലിയ യാത്രാനുഭവം സമ്മാനിക്കും. അതേസമയം മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ആളുകൾക്ക് ഗതാഗത സേവനം സുഗമമാക്കുന്നതിനുള്ള കൂടുതൽ സൗകര്യങ്ങളും ഒരുങ്ങും.