ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ഈ മാസം 16 വെള്ളിയാഴ്ച ഉച്ചക്ക് 2.30 നാണ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ കോൺസൽ ജനറലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓപ്പൺ ഹൗസിൽ പരാതികൾക്ക് പരിഹാരം ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും പങ്കെടുക്കാമെന്ന് കോൺസുലേറ്റ് പത്രകുറിപ്പിൽ അറിയിച്ചു.
നിരവധി തൊഴിൽ, നിയമ പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യൻ സമൂഹത്തിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്ന ഓപ്പൺ ഹൗസ് വലിയ ആശ്വാസം നൽകും എന്നാണ് പ്രവാസികളുടെ പ്രതീക്ഷ.




