പെർഫ്യും ബിനാമി: റിയാദിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

0
2371

റിയാദ്: നഗരത്തിൽ ബിനാമി ബിസിനസ് ആയി പെർഫ്യും ഷോപ്പുകൾ നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിലായി. രണ്ട് സിറിയൻ പൗരന്മാരാണ് ബിനാമി ബിസിനസ് നടത്തിയതായി കണ്ടെത്തിയത്. ഇവർക്കെതിരെ കോടതി വിധി പ്രഖ്യാപിക്കുകയും ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി പൗരന്റെ മൗനാനുവാദത്തോടെയാണ് ബിസിനസ് നടന്നു വന്നിരുന്നത്. ഇവർക്ക് വേണ്ട ഒത്താശകൾ ചെയ്ത് കൊടുത്തതിനു സഊദി പൗരനെതിരെയും നടപടികൾ കൈകൊണ്ടിട്ടുണ്ട്. തന്റെ സ്ഥാപനത്തിന്റെ കുടക്കീഴിൽ ലൈസൻസില്ലാതെ സ്വന്തം നിലക്ക് വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വിദേശികൾക്ക് സഊദി പൗരൻ അധികാരം നൽകുകയും ചെയ്തുവെന്ന് മന്ത്രാലയം വിശദീകരിച്ചു.

താമസക്കാർ തൊഴിലാളികളെ ജോലിക്കെടുക്കുകയും ഇവർക്ക് ശമ്പളം നൽകുന്നതും പണമിടപാടുകൾ നടത്തുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തു വന്നിരുന്നത് വിദേശികൾ ആയിരുന്നു. പണം രാജ്യത്തിന് പുറത്തേക്ക് അയച്ചതായും കണ്ടെത്തി.

ബിനാമി ബിസിനസ് പദവികൾ ശരിയാക്കാനായി നേരത്തെ മന്ത്രാലയം സമയം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ പരിശോധനകളും നടപടികളുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.

 

റിയാദിലെ ക്രിമിനൽ കോടതി പുറപ്പെടുവിച്ച ജുഡീഷ്യൽ വിധി മന്ത്രാലയം പ്രസിദ്ധീകരിച്ചു, നിയമലംഘകർക്ക് പിഴ ചുമത്തലും ഇവരുടെ കേസ് നടപടികൾ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനും വിധിയുണ്ട്. കൂടാതെ, കേന്ദ്രം അടച്ചുപൂട്ടൽ, ലൈസൻസ്, വാണിജ്യ രജിസ്റ്റർ എന്നിവ റദ്ദാക്കൽ, പ്രവർത്തനം തടയൽ, സകാത്ത്, ഫീസ്, നികുതി എന്നിവ ഈടാക്കൽ എന്നിവക്കെല്ലാം പുറമെ വിധി നടപ്പാക്കിയ ശേഷം അവരെ പ്രവേശന വിലക്കൊടെ നാട് കടത്തുകയും ചെയ്യും.