റിയാദ്: സഊദി അറേബ്യയിലെ റിയാദിൽ പട്ടാപ്പകല്‍ വിദേശിയെ കുത്തികൊലപ്പെടുത്തി. റിയാദ് പ്രവിശ്യയിലാണ് സംഭവം നടന്നത്. സിറിയൻ പൗരനായ വിദേശിയെയാണ് അക്രമി പട്ടാപകൽ ആളുകൾ നോക്കി നിൽക്കെ കുത്തി കൊലപ്പെടുത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംഭവത്തിൽ സ്വദേശി പൗരന്‍ അറസ്റ്റിലായിട്ടുണ്ട്. വാഹനത്തില്‍ കയറി ഡ്രൈവറായ സിറിയക്കാരനെ കൊലപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിസിടിവി ക്യാമറയിൽ പതിഞ്ഞ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
دوريات الأمن بمنطقة الرياض تقبض على شخص لطعنه آخر بسلاح أبيض. pic.twitter.com/ffa8CLHi98
— الأمن العام (@security_gov) September 7, 2022
വീഡിയോയിൽ, ട്രക്കിനുള്ളിൽ കയറി യുവാവ് ഒരാളെ ആക്രമിക്കുന്നത് കാണാം. അൽപ സമയത്തിന് ശേഷം സിറിയൻ പൗരൻ മറുവശത്തെ ഡോർ വഴി ചാടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതായും വ്യക്തമാകുന്നുണ്ട്. ഓട്ടത്തിനിടെ അദ്ദേഹം നിലത്ത് വീഴുകയും വിദേശിയെ പിന്തുടര്‍ന്ന് നിലത്ത് പിടിച്ചിട്ട് തുടര്‍ച്ചയായി പ്രതി കുത്തി കൊല്ലുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറി. രണ്ട് പേരും തമ്മിലുള്ള വാക്ക് തർക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്.
പ്രതി സിറിയൻ പൗരനെ കത്തി കൊണ്ട് കുത്തുന്ന വീഡിയോ സൗദി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു.
വീഡിയോ കാണാം.👇




