ജിദ്ദ സൂപ്പർ കപ്പ് ഫുട്ബോൾ- 2022 സെപ്റ്റംബർ 15ന്

0
797

ജിദ്ദ: ഹീറോസ് എഫ്.സി.അൽ-ജാവീദ്‌ നടത്തുന്ന ജിദ്ദ സൂപ്പർ കപ്പ് സെവൻസ്‌ ഫുട്ബോൾ മാമാങ്കം ഈ മാസം 15ന് രാത്രി 12 മണിക്ക്‌ അമീർ ഫവാസ്‌ സ്റ്റേഡിയത്തിൽ ആരംഭിക്കും. സാഗർ ഇന്ത്യൻ റെസ്റ്റോറൻ്റ് ആണ് വിജയികൾക്കുള്ള പ്രൈസ് മണി നൽകുന്നത്.

ലൂബക്‌ ബൂഫിയ റണ്ണേർസ്സിന്‌ കാശ്‌ പ്രൈസ്‌ സമ്മാനിക്കുന്നു. ഇജാസ് വാട്ടർ ട്രോഫികൾ നൽകും. ജിദ്ദയിൽ നിന്നുള്ള പ്രമുഖ 14 ടീമുകളും മക്കയിൽ നിന്നുള്ള 2 ടീമുകളുമാണ്‌ മാറ്റുരക്കുന്നത്‌.

ഫുട്ബോൾ മാമാങ്കത്തിലേക്ക്‌ മുഴുവൻ ഫുട്ബോൾ പ്രേമികളും പങ്കെടുക്കണമെന്നും മൽസരത്തിൻ്റെ സുഗമമായ നടത്തിപ്പിന് മുഴുവൻ പ്രവർത്തകരുടെ പിന്തുണയുണ്ടാകണമെന്നും ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ പി.ടി ഉമറലി, കരീം അത്താണിക്കൽ, സാജിർ ആനക്കയം, സഫ്‌വാൻ, കോയ എന്നിവർ പങ്കെടുത്തു.