ഗ്വാണ്ടനാമോ തടവുകാർക്ക് കുടുംബങ്ങളുമായി വീഡിയോ കോളിൽ സംവദിക്കാൻ സൗകര്യമൊരുക്കി സഊദി അറേബ്യ

0
1963

റിയാദ്: കുപ്രസിദ്ധ തടവറയായ ഗ്വാണ്ടനാമോ ജയിലിൽ കഴിയുന്ന സഊദി തടവുകാർക്ക് കുടുംബങ്ങളുമായി സംവദിക്കാൻ സൗകര്യമൊരുക്കി സഊദി അറേബ്യ. തടവുകാർക്ക് വീഡിയോ കോൾ വഴി തങ്ങളുടെ കുടുംബങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യമാണ് സഊദി റെഡ് ക്രസന്റ് ഒരുക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്കഴിഞ്ഞ ഓഗസ്‌റ്റ് ഏഴിനാണ് തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായി വീഡിയോ കോളുകൾ നടത്താൻ സൗകര്യം ഒരുക്കിയതെന്ന് സഊദി റെഡ് ക്രസന്റ് അതോറിറ്റി (എസ്ആർസിഎ) അറിയിച്ചു.

കുടുംബ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള “ഫാമിലി ലിങ്ക്സ് പ്രോഗ്രാ”മിന്റെ ഭാഗമായാണ് പ്രോഗ്രാമിലെ നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി തടവുകാരെ അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ പ്രാപ്തരാക്കാനുള്ള സംവിധാനം ഒരുക്കിയത്.

ഈ പദ്ധതിയുടെ ഭാഗമായി സഊദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും വീഡിയോ കോളുകൾ വഴി സഊദി തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. റിയാദ്, മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ തടവിലാക്കപ്പെട്ടവരുടെ കുടുംബത്തിലെ 50 പേർക്ക് വീഡിയോ കോളുകൾ ചെയ്യാൻ കഴിഞ്ഞു.