വെള്ളത്തിൽ മുങ്ങിയ വിശുദ്ധ കഅ്ബ: 80 വർഷം മുമ്പത്തെ ചിത്രം പുറത്ത് വിട്ട് ചരിത്ര ചിത്രം കിംഗ് അബ്ദുൽ അസീസ് ലൈബ്രറി

0
6412

മക്ക: 80 വർഷം മുമ്പ് വെള്ളക്കെട്ടിൽ മുങ്ങിയ വിശുദ്ധ ഹറം പള്ളിയുടെ മുറ്റത്തിന്റെ ചരിത്ര ചിത്രം കിംഗ് അബ്ദുൽ അസീസ് ലൈബ്രറി പ്രസിദ്ധീകരിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1941 ൽ എടുത്ത ഫോട്ടോയാണ് പ്രസിദ്ധീകരിച്ചത്. ബാബ് ബനി ശൈബയുടെയും വിശുദ്ധ കഅ്ബയുടെയും വാതിൽക്കൽ ഹറം പള്ളിയുടെ മുറ്റത്ത് നല്ല വെള്ളക്കെട്ട് ചിത്രത്തിൽ കാണാനാകും.

കിങ് അബ്ദുൽ അസീസ് ലൈബ്രറി പുറത്ത് വിട്ട ചിത്രം

കഅ്ബയുടെ ചുറ്റും അഥവാ മത്വാഫിൽ ഉയർന്നു പൊങ്ങിയ വെള്ളത്തിൽ ഒരു കൂട്ടം ആളുകൾ തന്റെ നീന്തുന്നത് ചിത്രത്തിൽ കാണാനാകും. ചരിത്രത്തിൽ ഇടം നേടിയ അന്നത്തെ മഹാ പ്രളയത്തിൽ വെള്ളത്തിൽ കൂടി നീന്തി പലരും ത്വവാഫ് ചെയ്തിരുന്നത് വാർത്തയായിരുന്നു.

ബഹ്റൈനി പൗരനായിരുന്ന അഹ്മദ് ഔളി അന്ന് നീന്തി ത്വവാഫ് ചെയ്യുന്ന ചിത്രം

ബഹ്റൈനി പൗരനായിരുന്ന അഹ്മദ് ഔളി എന്ന കുട്ടി അന്ന് നീന്തിക്കൊണ്ട് ത്വവാഫ് ചെയ്തത് പിന്നീട് ശ്രദ്ധേയമായ വാർത്തയായിരുന്നു. മക്കയിൽ പഠനം നടത്തുന്നതിനിടയിൽ 1941ൽ അഹ്മദിൻ്റെ 12 ആം വയസ്സിലായിരുന്നു വെള്ളപ്പൊക്കമുണ്ടായത്.