റിയാദ്: വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടത്തുകയും ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത രണ്ട് വിദേശികളെ റിയാദിൽ പോലീസ് അറസ്റ്റ് ചെയ്തു. സിറിയൻ പൗരൻ മുഖേന സഊദിക്ക് പുറത്തേക്ക് ഇവർ പണം കൈമാറുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സിറിയൻ, ജോർദാൻ സ്വദേശികളായ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് പോലീസ് അറിയിച്ചു.
454,430 റിയാൽ മൂല്യമുള്ള 6 സ്വർണക്കട്ടികൾ, 16 എടിഎം കാർഡുകൾ എന്നിവ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. അവരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. പോലീസ് അറിയിച്ചു.




