ആഗോള തലത്തിൽ കുടിയേറ്റ തൊഴിലാളികളുടെ ലക്ഷ്യസ്ഥാനങ്ങളിൽ സഊദി അറേബ്യ മൂന്നാം സ്ഥാനത്ത്

അമേരിക്ക, ജർമനി എന്നീ രാജ്യങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ, യുഎഇ ഏഴാം സ്ഥാനത്ത്

0
1474

റിയാദ്: ആഗോള തലത്തിൽ ഏറ്റവും തൊഴിലാളികൾ എത്തുന്നതിൽ സഊദി അറേബ്യക്ക് മൂന്നാം സ്ഥാനം. യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) പുറത്തിറക്കിയ വേൾഡ് മൈഗ്രേഷൻ റിപ്പോർട്ടിലാണ് ലോക രാജ്യങ്ങളിൽ അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ ഏറ്റവും മികച്ച മൂന്നാമത്തെ ലക്ഷ്യസ്ഥാനമാണ് സഊദി അറേബ്യയെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2022 ലെ കണക്കുകൾ പ്രകാരം 13.5 ദശലക്ഷം പ്രവാസികളാണ് രാജ്യത്തേക്ക് എത്തിയിരിക്കുന്നത്. ഇത്രയധികം പ്രവാസികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിലൂടെ ബിസിനസ്സിനും നിക്ഷേപത്തിനുമുള്ള ആഗോള ലക്ഷ്യസ്ഥാനമായി സഊദി അറേബ്യ മാറിയിരിക്കുന്നു.

1970 മുതൽ അന്താരാഷ്‌ട്ര കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനുശേഷം, അമേരിക്കയിൽ താമസിക്കുന്ന വിദേശികളിൽ ജനിച്ചവരുടെ എണ്ണം 1970 ൽ 12 ദശലക്ഷത്തിൽ താഴെയായിരുന്നത് നാലിരട്ടിയിലധികം വർധിച്ചു 2019 ൽ 50.6 ദശലക്ഷമായി ഉയർന്നു. രണ്ടാം സ്ഥാനത്തുള്ള ജർമനിയിൽ 2000-ൽ 8.9 ദശലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ജർമനിയിൽ ഉണ്ടായിരുന്നതെങ്കിൽ നിന്ന് 2020-ൽ ഏകദേശം 16 ദശലക്ഷമായി വർദ്ധിച്ചു.

13.5 ദശലക്ഷം കുടിയേറ്റക്കാരുമായി സഊദി അറേബ്യ മൂന്നാം സ്ഥാനത്താണ്. റഷ്യ, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കാനഡ എന്നിവയാണ് തൊട്ടുപിന്നിൽ യഥാക്രമം. 2030 ആകുമ്പോഴേക്കും സഊദി അറേബ്യയിലെ ജനസംഖ്യ 50 ദശലക്ഷത്തിൽ എത്തണമെന്നും ഇതിൽ 25 ദശലക്ഷം ആളുകൾ പ്രവാസികളും ഉണ്ടാകണമെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരത്തെ പറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്.