രണ്ട് മാസത്തെ ലീവ് കഴിഞ്ഞ് ഇന്നലെ തിരിച്ചെത്തിയ തൃശൂർ സ്വദേശി മക്കയിൽ മരിച്ചു

0
2569

മക്ക: രണ്ട് മാസത്തെ ലീവ് കഴിഞ്ഞ് വ്യാഴാഴ്ച തിരിച്ചെത്തിയ തൃശൂർ സ്വദേശിയെ മക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചേലക്കര സ്വദേശി ആസിഫ് ആണ് താമസ്ഥലത്ത് മരിച്ചത്. മക്കയിലെ പി സി ടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാഴാഴ്ച വെകുന്നേരം അഞ്ച് മണിക്കാണ് നാട്ടിൽ നിന്ന് രണ്ട് മാസത്തെ ലീവ് കഴിഞ്ഞ് മടങ്ങി എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന ശേഷം വെള്ളിയാഴ്ച രാത്രി എട്ട് മണിയായിട്ടും ടെലിഫോൺ എടുക്കുകയോ ബിൽഡിംഗിൽ താമസിക്കുന്ന സുഹൃത്തുക്കളുമായി ബന്ധപ്പെടാതെയാവുകയും ചെയ്തപ്പോൾ പോലിസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി അകത്ത് നിന്ന് പൂട്ടിയ വാതിൽ പൊളിച്ച് അകത്ത് കടന്ന് നോക്കുമ്പോൾ മരിച്ചു കിടക്കുകയായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതാണ് കരുതുന്നത്. മറ്റു നടപടികൾ സാമൂഹ്യ പ്രവർത്തകനും കെഎംസിസി നേതാവുമായ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.