സഊദിയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചു; 10​ പേർക്ക് പരിക്ക്, 2 പേർക്ക് ഗുരുതരം ​

0
2048

റിയാദ്: സഊദി അറേബ്യയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് 10​ പേർക്ക്​ പരിക്ക്.​ മക്കയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. രണ്ട് റോഡുകൾ കൂടിച്ചേരുന്നയിടത്താണ് വാഹനങ്ങളുടെ കൂട്ടിയിടി ഉണ്ടായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മക്കയിലെ ഒരു ശുചീകരണ കമ്പനിയുടെ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റത് ഈ കമ്പനിയിലെ തൊഴിലാളികൾക്കാണ്. ഇവരില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്​. പരിക്കേറ്റവർ ഏത്​ രാജ്യക്കാരാണെന്ന്​ വ്യക്തമല്ല. സഊദി റെഡ്​ക്രസന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.