തെന്നിവീണ് പരിക്കേറ്റ് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു

0
2704

ജിദ്ദ: പെരിന്തൽമണ്ണ തിരൂർകാട്, അങ്ങാടിപ്പുറം ചെറുക്കപ്പറമ്പ് സ്വദേശി അബ്ദുൽ മജീദ് പെരുമ്പൻ സൌദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. 50 വയസ്സായിരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽവെച്ചാണ് മരണപ്പെട്ടത്.

കാല് തെന്നി വീണതിനെ തുടർന്ന് സാരമായി പരിക്കേറ്റിരുന്ന അബ്ദുൽ മജീദ് കഴിഞ്ഞ പതിമൂന്ന് ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മകൻ മുബഷിർ ജിദ്ദയിലുണ്ട്. സൈനബയാണ് ഭാര്യ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വേണ്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.