അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഹറമിൽ പ്രവേശിക്കാം: ഹജ്ജ് ഉംറ മന്ത്രാലയം

0
1573

മക്ക: മക്കയിലെ മസ്ജിദുൽ ഹറാമിൽ എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും പ്രവേശനം അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രത്യേക പെർമിറ്റ് ആവശ്യമില്ലാതെ തന്നെ ഹറമിലേക്ക് കൂടെ കൂട്ടാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച വിവരം നൽകിയത്.

ഏത് പ്രായത്തിലുള്ള കുട്ടികൾക്കും രക്ഷിതാക്കളോടൊപ്പം പള്ളിയിൽ പ്രവേശിക്കാം. എന്നാൽ അഞ്ച് വയസിന് മുകളിൽ പ്രവായമുള്ള കുട്ടികൾക്ക് ഉംറ നിർവഹിക്കുന്നതിന് പെർമിറ്റ് നിർബന്ധമാണ്

ഉംറ സീസൺ ആരംഭിച്ചതോടെ രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും തീർഥാടകർ പുണ്യ ഭൂമിയിലെത്തിക്കൊണ്ടിരിക്കുകയാണ്.

വിനോദസഞ്ചാര ആവശ്യങ്ങൾക്കും സന്ദർശനങ്ങൾക്കുമായി വരുന്ന ഏത് വിസയിലുള്ളവരും ഉൾപ്പെടെ ഏത് തരം വിസകൾ കയ്യിലുള്ളവർക്കും ഉംറ നിർവ്വഹിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.