സഊദിയിലെ സാജിറിൽ കൊടുങ്കാറ്റ്; നിരവധി വാഹനങ്ങളും വീടുകളും തകർന്നു, വ്യാപക നാശനഷ്ടം – വീഡിയോ

0
6472

റിയാദ്: റിയാദ് മേഖലയിലെ സാജിറിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. സാജിറിലെ വ്യാവസായിക മേഖലയിലൂടെയാണ് കൊടുങ്കാറ്റ് വീശിയടിച്ചത്. പ്രദേശത്തെ നിരവധി വർക്ക്ഷോപ്പുകളുടെയും വെയർഹൗസുകളുടെയും മേൽക്കൂരകൾ പാറിപ്പോകുകയും തകർന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടാതെ, മരങ്ങളും ലൈറ്റിംഗ് തൂണുകളും പിഴുതെറിയുകയും വാഹനങ്ങൾ തലകീഴായി മറിയുകയും ചെയ്തു. കാർ മറിച്ചിടുകയും ചെയ്തു.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് കനത്ത മഴയോടൊപ്പമുണ്ടായ കൊടുങ്കാറ്റ് മേഖലയിൽ കനത്ത നാശനഷ്ടം വിതച്ചത്. കനത്ത നാശനാഷ്ടങ്ങൾ വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

സാജിർ മുനിസിപ്പാലിറ്റി വിവിധ വിഭാഗങ്ങളുടെ സഹായത്തോടെ മേഖലയിലേക്ക് പോകുകയും പ്രധാന റോഡ് അടച്ചു തുടർ നടപടികൾ കൈകൊള്ളുകയും ചെയ്തു. മാലിന്യങ്ങൾ നീക്കം ചെയ്യുകയും വൈദ്യുതി ലൈനുകൾ വേർപെടുത്തിയ ശേഷം കാറ്റിൽ വീണ വൈദ്യുതിത്തൂണുകൾ നേരെയാകുകയും മറ്റു നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.