റിയാദ്: ഊർജ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പെട്രോൾ പമ്പ് സ്റ്റേഷൻ പരാതികൾക്കായി മന്ത്രാലയം പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു. ഊർജ മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളുടെയും ഗ്യാസ് സ്റ്റേഷനുകളുടെയും സ്ഥിരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഗുണമേന്മയുള്ള സർവ്വീസുകൾ ലക്ഷ്യമാക്കി പരാതികൾക്കായി പുതിയ സേവനം ആരംഭിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾക്ക് പുറമെ പെട്രോളിയം ഉൽപ്പന്നങ്ങൾ, ഗ്യാസ് സ്റ്റേഷനുകൾ, സർവീസ് സെന്ററുകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാം.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇതിനായി പ്രത്യേക സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ പ്രവേശിച്ച് പരാതിക്കാരന് വിവരങ്ങൾ നൽകി തങ്ങളുടെ പരാതികൾ മന്ത്രാലയത്തിന് നേരിട്ട് നൽകാനാകും.
പെട്രോൾ സ്റ്റേഷനുകളുമായോ സർവീസ് സെന്ററുകളുമായോ ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഊർജ മന്ത്രാലയത്തിന്റെ https://pc.moenergy.gov.sa/moecsp?id=sc_cat_item&sys_id=de45c412c312310015519f2974d3ae1b എന്ന വെബ്സൈറ്റ് വഴിയാണ് പരാതി നൽകേണ്ടത്.
11 മന്ത്രാലയങ്ങളുടെയും അധികാരികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരമാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്.