അൽ ഖാഇദ നേതാവ് അൽ സവാഹിരിയെ കൊലപ്പെടുത്തിയ നടപടി സ്വാഗതം ചെയ്ത് സഊദി അറേബ്യ

0
1698

റിയാദ്: അൽ ഖാഇദ ഭീകര സംഘടനയുടെ തലവൻ അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയെന്ന യുഎസ് പ്രസിഡന്റ് ജോസഫ് ബൈഡന്റെ പ്രഖ്യാപനത്തെ സഊദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സവാഹിരി തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബൈഡൻ പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ലോകത്തിലെ മറ്റ് നിരവധി രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഹീനമായ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും നേതൃത്വം നൽകിയ തീവ്രവാദ നേതാക്കളിൽ ഒരാളാണ് അൽ സവാഹിരിയെന്ന് സഊദി വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. സഊദി പൗരന്മാരുൾപ്പെടെ വിവിധ രാജ്യങ്ങളിലും വിവിധ മതങ്ങളിലും പെട്ട നിരപരാധികളാണ് കൊല്ലപ്പെട്ടത്.

തീവ്രവാദത്തിന്റെ വിപത്തിനെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള സഹകരണത്തിന്റെയും യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങളുടെയും പ്രാധാന്യത്തിന് തങ്ങൾ ഊന്നൽ നൽകിയിട്ടുണ്ടെന്നു വ്യക്തമാക്കിയ സഊദി അറേബ്യ, നിരപരാധികളായ ആളുകളെ തീവ്രവാദ സംഘടനകളിൽ നിന്ന് സംരക്ഷിക്കുന്നതിന് ഈ ചട്ടക്കൂടിൽ സഹകരിക്കാൻ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.

അൽ ഖാഇദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു, കൊല്ലപ്പെട്ടത് മിസൈൽ ആക്രമണത്തിൽ , നീതി നടപ്പായെന്ന് ജോ ബൈഡൻ