ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നുവീണു – വീഡിയോ

0
3746

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകർന്നു വീണു. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അര കിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് പ്രദേശത്തെ ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

വിമാനത്തിനുള്ളിൽ രണ്ട് പൈലറ്റുമാരുണ്ടായിരുന്നുവെങ്കിലും ഇവരെ കുറിച്ച് വിവരങ്ങളൊന്നും ഇല്ല. മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ബൈതു മേഖലയിൽ മിഗ് വിമാനം പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൃത്യമായ അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല.