കാർ ആക്സിഡന്റ് തർക്കം കയ്യാങ്കളിയിൽ എത്തി, സഊദിയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ – വീഡിയോ

0
7137

റിയാദ്: സഊദിയിൽ കാർ ആക്സിഡന്റ്സംബന്ധിച്ച തർക്കം മൂത്ത് കയ്യാങ്കളിയിൽ എത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. രാജ്യത്തെ ഒരു പ്രദേശത്ത് 3 പേർ തമ്മിലുണ്ടായ തർക്കം സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 4 മാസം മുമ്പ് ആണ് സംഭവം. അന്ന് നടന്ന ഒരു വാഹനാപകടത്തെ തുടർന്നാണ് വഴക്ക് നടന്നതെന്നാണ് വിവരം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തതായും അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരു പ്രദേശത്തു കുടുംബത്തോടൊപ്പമുള്ള പിതാവിനെ രണ്ടുപേർ ആക്രമിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ഭാര്യയുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ മറുവിഭാഗം അക്രമം നടത്തുകയായിരുന്നു.

ഭർത്താവിനെ പ്രതിരോധിക്കാൻ ഭാര്യയുടെ ഇടപെടലുകളും അതേസമയം അവിടെയുണ്ടായിരുന്ന കുട്ടിയുടെ നിലവിളിയും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. വീഡിയോയിലുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയയിൽ ശക്തമായി ആവശ്യം ഉയർന്നിരുന്നു.

വീഡിയോ 👇