കിഴക്കൻ സഊദിയിലെ റോഡുകളിൽ പൊടുന്നനെ ഗർത്തങ്ങളും വിള്ളലുകളും എന്ത്കൊണ്ട്? കാരണങ്ങൾ വിശദീകരിച്ച് വിദഗ്ധൻ

0
1915

ദമാം: കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങളിലെ റോഡുകളിൽ പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിന് കാരണം മണ്ണിന്റെ ഘടനയിലോ പൈപ്പ് ലൈനുകളിലെ ചോർച്ചയോ മറ്റോ ഉണ്ടാകുന്നത് കൊണ്ടാണെന്ന് എഞ്ചിനീയറിംഗ് കൺസൾട്ടന്റ് സഊദ് അൽ ദൽബാഹി സ്ഥിരീകരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റോഡിനടിയിലെ മണ്ണിൽ ശൂന്യതകളും ആന്തരിക ഗുഹകളും അടങ്ങിയ മണ്ണിന്റെ ഘടന മൂലവുമാണ് തകർച്ച സംഭവിക്കുന്നത്. ഇതിലൂടെ കടന്ന് പോകുന്ന പൈപ്പുകളിൽ ചോർച്ചയുണ്ടായാൽ പെട്ടെന്നുള്ള തകർച്ചയും സംഭവിക്കുന്നു. ഈ ചോർച്ച മൂലം റോഡിനടിയിൽ ശൂന്യതയുണ്ടാകുകയും അത് പിന്നീട് മുകളിൽ നിന്ന് മണ്ണ് ഇടിയുന്നതിന് കാരണമാകുകയും ചെയ്യുന്നു.

സിമന്റോ മണൽ വസ്തുക്കളോ പ്രത്യേക രീതിയിൽ നിറച്ച് ഗുഹകൾ ഉണ്ടോ എന്ന് നിർണ്ണയിക്കാൻ അനുരണന സംവിധാനത്തിലൂടെ റോഡ് ടെസ്റ്റുകൾ നടത്താൻ കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തകർച്ചയ്ക്ക് കാരണമാകുന്ന ഭാഗങ്ങളിലെ വെള്ളപൈപ്പുകളുടെ ചോർച്ചയുടെ വ്യാപ്തി അറിയാൻ പൈപ്പ് ലൈനുകളിൽ ഒഴുകുന്ന വെള്ളത്തിന്റെ അളവ് മറുഭാഗത്ത് അഥവാ അവ അവസാന ഘട്ടത്തിൽ എത്തുമ്പോൾ നിർണ്ണയിച്ച് തിട്ടപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങളിലും   അൽ അഹ്സയിലും ഭൂമിയുടെ സ്വഭാവം മൂലമുള്ള അറകളും ഗുഹകളും ഉള്ളതിനാലും ഇതിനെല്ലാം സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ ഹഫ്ർ അൽ ബാത്വിൻ ഗവർണറേറ്റിലെ ഒരു റോഡും അൽ അഹ്‌സയിലെ ഹുഫൂഫ് നഗരത്തിലെ റോഡുകളിലൊന്നിലും സുപ്രഭാതത്തിൽ പൊടുന്നനെ കുഴികൾ രൂപപ്പെടുകയും വിള്ളലുകൾ ഉണ്ടാകുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.

സഊദിയിൽ പൊടുന്നനെ റോഡുകളിൽ വിള്ളലുകളും മുഴകളും രൂപപ്പെട്ടു, കാരണം അജ്ഞാതമെന്ന് അധികൃതർ – വീഡിയോ

അൽ അഹ്‌സയിൽ പൊടുന്നനെ റോഡിൽ ഗർത്തം രൂപപ്പെട്ടു