റിയാദ്: സഊദിയുടെ വിവിധ പ്രദേശങ്ങളിൽ കാറ്റും മഴയും വെള്ളപ്പാച്ചിലിനും സാധ്യതയെന്നും ചിലയിടങ്ങളിൽ കടുത്ത ചൂടും പൊടിക്കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇടത്തരം മുതൽ കനത്ത വരെ ഇടിമിന്നലുണ്ടാകുമെന്നും താഴ്‌വരകളിൽ പേമാരിക്കും മലവെള്ളപ്പാച്ചിലിനും സാധ്യതയെന്നും റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. നജ്‌റാൻ, ജസാൻ, അസിർ, അൽ ബഹ എന്നീ പ്രദേശങ്ങളുടെ ഉയർന്ന ഭാഗങ്ങളിൽ സജീവമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടായേക്കും. മക്ക മേഖലയുടെ തെക്ക് ഭാഗങ്ങളിലെ ഉയർന്ന പ്രദേശങ്ങളെയും ഇത് ബാധിക്കും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ്, കിഴക്കൻ (ദമാം) മേഖലകളുടെ തെക്കൻ ഭാഗങ്ങളിൽ (എംപ്റ്റി ക്വാർട്ടർ മരുഭൂമി) പൊടിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യത കേന്ദ്രം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ കിഴക്കൻ, മധ്യ പ്രദേശങ്ങളിലും മദീനയിലും ഉയർന്ന താപനിലയുടെ തുടർച്ചയായ ആഘാതം പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.




