ബന്ധുക്കളെ കണ്ടെത്തി; യുഎഇയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും

0
1706

ദുബൈ: ദുബൈയില്‍ മരണപ്പെട്ട കൊല്ലം ചവറ സ്വദേശി മനാഫ് ഗഫൂറിന്റെ (52) മൃതദേഹം നാട്ടിലെത്തിക്കും. മനാഫിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ ദുബൈയിലെ സാമൂഹിക പ്രവര്‍കത്തകന്‍ നസീര്‍ വാടാനപ്പള്ളി സഹായം തേടിയിരുന്നു. എന്നാല്‍ മനാഫിന്റെ ബന്ധുക്കള്‍ തന്നെ ബന്ധപ്പെട്ടതായും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റാസല്‍ഖൈമയിലെ പൊലീസ് മോര്‍ച്ചറിയിലാണ് മനാഫ് ഗഫൂറിന്റെ മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈയില്‍ വെച്ചാണ് മനാഫ് മരണപ്പെട്ടതെന്ന് ദുബൈ പൊലീസും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും സാമൂഹിക പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിച്ചത്.

പിതാവ് – ഗഫൂര്‍, മാതാവ് – റംലത്ത് ബീവി, ഭാര്യ – സുല്‍ഫത്ത് ബീവി എന്നീ വിവരങ്ങളും സഫ മന്‍സില്‍, മടപ്പള്ളി, മുകുന്ദപുരം പി.ഒ, ചവറ, കൊല്ലം എന്ന വിലാസവുമാണ് അധികൃതര്‍ നല്‍കിയത്. മനാഫിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നസീര്‍ വാടാനപ്പള്ളി നന്ദി അറിയിച്ചു.

ഉറ്റവരെ കാത്ത് മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ