ദുബൈ: ഉറ്റവരെ കാത്ത് മലയാളിയുടെ മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ. മൃതദേഹം ഏറ്റുവാങ്ങാൻ ആരുമെത്താതെ അനാഥമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലം ചവറ സ്വദേശി മനാഫ് ഗഫൂറിന്‍റെ (52) മൃതദേഹമാണ് റാസൽഖൈമയിലെ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം ദുബൈയിൽ വെച്ചാണ് മനാഫ് മരിച്ചതെന്ന് ദുബൈ പൊലീസും ദുബൈ ഇന്ത്യൻ കോൺസുലേറ്റും യു.എ.ഇയിലെ സാമൂഹിക പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. സഫ മൻസിൽ, മടപ്പള്ളി, മുകുന്ദപുരം പി.ഒ, ചവറ, കൊല്ലം എന്ന വിലാസമാണ് അധികൃതർ നൽകിയിരിക്കുന്നത്.
പിതാവ്: ഗഫൂർ, മാതാവ്: റംലത്ത് ബീവി, ഭാര്യ: സുൽഫത്ത് ബീവി എന്നീ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. മനാഫിന്‍റെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ 00971 56 1320653 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.




