ഡോക്ടറെ ആക്രമിച്ച സഊദി പൗരനെ അറസ്റ്റ് ചെയ്തു

0
837

റിയാദ്: ഹെൽത്ത് പ്രാക്ടീഷണറെ മർദ്ദിച്ച പൗരനെ ഖസിം മേഖല പോലീസ് പിടികൂടി. അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. കൂടാതെ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകനെ വാക്കാലോ ശാരീരികമായോ ആക്രമിക്കുന്നത് 10 വർഷം വരെ തടവും ഒരു ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.