അബഹ: സഊദിയിലെ അബഹയിൽ ജൂലൈ 7 ന് നടന്ന വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ തിരുളാംകുന്നുമ്മൽ ടി. കെ. ലത്തീഫിന്റെ മൃതദേഹം മറവ് ചെയ്തു.
അബഹയിലെ അൽ അദഫ് സൂപ്പർമാർക്കറ്റിൽ കഴിഞ്ഞ നാലര വർഷമായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടു മാസം മുൻപാണ് നാട്ടിൽ നിന്നും ലീവ് കഴിഞ്ഞു വന്നത്. മൃതദേഹം മറവ് ചെയ്യുന്നതിന് വേണ്ട രേഖകൾ ശരിയാക്കുന്നതിന് ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സ്റ്റേറ്റ് വെൽഫയർ ഇൻചാർജ് ഹനീഫ മഞ്ചേശ്വരവും അദ്ദേഹത്തെ സഹായിക്കാൻ മുനീർ ചക്കുവള്ളി, ലത്തീഫിന്റെ അനുജൻ ഷെമീർ, സിയാക്കത്ത്, ഷാനവാസ് തുടങ്ങിയവരും ആദ്യാവസാനം ഉണ്ടായിരുന്നു.
ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, സെക്രട്ടറി അബൂഹനീഫ മണ്ണാർക്കാട്, കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകർ, അബഹ ഖമീസിലെ സുഹൃത്തുക്കൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ
അബഹ തായിഫ് റോഡിൽ ഉള്ള ശൂഹത്ത് മഖ്ബറയിൽ മൃതദേഹം മറവ് ചെയ്തു.
ഭാര്യ: സജ്‌ന, മകൻ: റമിൻ മുഹമ്മദ്, മകൾ: മൈഷ മറിയം.
സഊദിയിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി മരിച്ചു




