ആഫ്രിക്കയിൽ മാർബർഗ് വൈറസ്, രണ്ട് മരണം

0
1536

ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ മാരകമായ മാർബർഗ് വൈറസ് പടരുന്നതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രാലയം തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. വൈറസ് ബാധയേറ്റ് ഇതിനകം രണ്ട് മരണം റിപ്പോർട്ട് ചെയ്യുകയും ഉണ്ടായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എബോളക്ക് സമാനമായ വൈറസാണിത്. ജൂലൈ ആദ്യം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അസ്താനിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം, ലോകാരോഗ്യ സംഘടന ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. സെനഗളിലെ ലബോറട്ടറിയിൽ നടന്ന പരിശോധന ഫലം പുറത്ത് വന്ന ശേഷം മാത്രമേ ലോക ആരോഗ്യ സംഘടന ഔദ്യോഗികമായി രോഗം സ്ഥിരീകരിക്കുകയുള്ളു. എന്നാൽ ദാക്കറിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധന റിപ്പോർട്ട് സെനഗൾ ലബോറട്ടറി അംഗീകരിച്ചതായി ഘാന ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വൈറസ് ബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും ഇവർ ഇതുവരെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മാർബർഗ് വൈറസ് ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെടുന്നത് രണ്ടാം തവണയാണ്. കഴിഞ്ഞ വർഷം ഗിനിയയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. പനി, ഡയേറിയ, ഛർദ്ദി, നെഞ്ചുവേദന, തൊണ്ടവേദന, വയറുവേദന തുടങ്ങിയതാണ് രോഗ ലക്ഷണങ്ങൾ.