ലാസ്‌വേഗാസ്: അമേരിക്ക നെവാഡയിൽ ലാസ് വേഗാസ് വിമാനത്താവളത്തിൽ പറന്ന് കൊണ്ടിരിക്കെ രണ്ട് ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഉച്ചയോടെയാണ് സംഭവം. പൈപ്പർ പി.എ- 46, സെസ്ന 172, എന്നീ ഒറ്റ-എഞ്ജിൻ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ട് പേർ വീതമാണ് ഇരു വിമാനങ്ങളിലും ഉണ്ടായിരുന്നതെന്ന് ഷിന്വാ വാർത്ത ഏജൻസി അറിയിച്ചു.
പൈപ്പർ ഇറങ്ങാൻ തയ്യാറെടുക്കുന്ന സമയത്താണ് സെസ്നയുമായി അപകടമുണ്ടായത്. പൈപ്പർ പി.എ- 46, റൺവേയ്ക്ക് കിഴക്കുള്ള പാടത്തേക്കും സെസ്ന ഒരു കുളത്തിലേക്കുമാണ് തകർന്ന് വീണതെന്ന് യു.എസ് വ്യോമയാന അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.




