റിയാദ്: വിമാന യാത്രക്കിടയിൽ യാത്രക്കാരുടെ ബാഗേജ് കാലതാമസമുണ്ടാകുന്ന സാഹചര്യത്തിൽ വിമാന കമ്പനികൾ നൽകേണ്ട നഷ്ടപരിഹാരങ്ങൾ സഊദി അറേബ്യൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ (സിപിഎ) വെളിപ്പെടുത്തി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലഗേജ് ഡെലിവറി വൈകുന്ന സാഹചര്യത്തിൽ എസ്ഡിആർ (special drawing rights) യൂണിറ്റുകളിൽ യാത്രക്കാരന് വിമാന കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കി.
ആഭ്യന്തര യാത്രക്കാർക്ക്, ലാഗേജ് വൈകുന്ന ഓരോ ദിവസവും യാത്രക്കാരന് 20 എസ്ഡിആർ (special drawing rights) ന് തുല്യമായ തുക നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനികൾ ബാധ്യസ്ഥരാണ്.ആഭ്യന്തര വിമാനങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം 100 എസ്ഡിആർ ആണ്.
അന്താരാഷ്‌ട്ര ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് അവരുടെ ലഗേജുകൾ താമസിച്ചാൽ ഓരോ ദിവസത്തിനും 40 എസ് ഡി ആറിനു തുല്യമായ തുക നഷ്ടപരിഹാരം നൽകണം. അന്താരാഷ്‌ട്ര ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് ഇങ്ങനെ പരമാവധി പരിധി 200 എസ് ഡി ആർ വരെയാണ് ലഗേജുകൾ വൈകുന്നതിനു നഷ്ടപരിഹാരം നൽകേണ്ടത്.
എസ്‌ഡിആർ (പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ/special drawing rights) എന്നത് ഐഎംഎഫിന്റെയും (ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെയും) മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും അക്കൗണ്ടിന്റെ യൂണിറ്റുകളാണ്. ഈ യൂണിറ്റ് ഒരു കറൻസി അല്ലെങ്കിലും, IMF അംഗ രാജ്യങ്ങൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്ന കറൻസികളിൽ ഇത് ഒരു സാധ്യതയുള്ള ക്ലെയിം ആയി ഉപയോഗിച്ച് വരുന്നു.
വിമാന കമ്പനികൾ നഷ്ടപരിഹാരം SDR യൂണിറ്റുകളിൽ നൽകേണ്ടിവരുമ്പോൾ, സഊദിയിൽ പ്രാദേശിക അടിസ്ഥാനത്തിൽ അത് സഊദി റിയാലായി മാറ്റിയ ശേഷം ആണ് നൽകുക.
വിമാനത്തിലെ ഇരിപ്പിടത്തിലെ ക്ലാസ്സുകൾ വിമാന കമ്പനികൾ മാറ്റുന്ന അവസരത്തിലെ യാത്രക്കാരന്റെ അവകാശങ്ങളും മന്ത്രാലയം വെളിപ്പെടുത്തി.
താഴ്ന്ന ക്ലാസിൽ ഒരേ വിമാനത്തിൽ ബദൽ സീറ്റുകൾ ലഭ്യമാകുകയും യാത്രക്കാരൻ സമ്മതിക്കുകയും ചെയ്‌താൽ, യഥാർത്ഥ പാസഞ്ചർ ക്ലാസും യാത്രക്കാരൻ യാത്ര ചെയ്ത ക്ലാസും തമ്മിലുള്ള മുഴുവൻ വില വ്യത്യാസത്തിനുമുള്ള നഷ്ടപരിഹാരം ലഭിക്കാൻ യാത്രക്കാരന് അവകാശമുണ്ടാകും.
ഫ്ലൈറ്റ് യാത്രാ സമയത്ത് ഒരു യാത്രക്കാരന്റെ ഒറിജിനൽ ക്ലാസും പകരം നൽകുന്ന താഴ്ന്ന ക്ലാസും തമ്മിലുള്ള വ്യത്യാസത്തിന് തുല്യമായ റീഫണ്ട് നൽകണം. യാത്രക്കാരനെ താഴ്ത്തിയ ക്ലാസിലെ ഏറ്റവും കുറഞ്ഞ വിലയെ അടിസ്ഥാനമാക്കിയാണ് ഈ നഷ്ടപരിഹാരം നൽകേണ്ടത്.
ഉപഭോക്താവിന് വിമാനക്കമ്പനികളുടെ വീഴ്ച കാരണം തുക റീഫണ്ട് ചെയ്യേണ്ടി വന്നാൽ അതിന്റെ 50 ശതമാനം അധിക നഷ്ടപരിഹാര തുകക്ക് സാഹചര്യമനുസരിച്ച് അർഹതയുണ്ട്. യാത്രക്കാർക്ക് ബോർഡിങ് നിരസിച്ചതിന്റെ ഫലമായുണ്ടാകുന്ന മറ്റേതെങ്കിലും നഷ്ടപരിഹാരത്തിനോ റീഫണ്ടുകൾക്കോ അധിക നഷ്ടപരിഹാരം ഒരു ബദലായിരിക്കരുതെന്നും സി.പി.എ ചൂണ്ടിക്കാട്ടി