സഊദിയിലെ പ്രവാസികൾ വിദേശത്തേക്ക് അയച്ചത് 1370 കോടി റിയാൽ

0
120

റിയാദ്: സഊദിയിലെ പ്രവാസികൾ ഒക്ടോബറിൽ വിദേശത്തേക്ക് അയച്ചത് 1370 കോടി റിയാൽ. സെപ്റ്റംബറിനെക്കാൾ 2% വർധന. ഈ വർഷം ആദ്യ 9 മാസത്തെ കണക്കു പ്രകാരം പണമൊഴുക്ക് 19.6% വർധിച്ച് 12,520 കോടി റിയാൽ വിദേശത്തേക്ക് അയച്ചിരുന്നു.

വിനിമയ നിരക്കിലെ ആകർഷണവും കൂടുതൽ പണം അയയ്ക്കാൻ തൊഴിലാളികളെ പ്രേരിപ്പിച്ചെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.