ഗൾഫ് -അറബ് – അമേരിക്ക ഉച്ചകോടി ഇന്ന്: രാഷ്ട്ര നേതാക്കൾ സഊദിയിലേക്ക്

0
1957

ജിദ്ദ: ഇരു ഹറം സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവ് ആഹ്വാനം ചെയ്ത ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്റ് ഉച്ചകോടിക്ക് ഇന്ന് പുരാതന വാണിജ്യ നഗരിയായ ജിദ്ദയിൽ അരങ്ങേറും. Zctഅമേരിക്ക ഉൾപ്പെടെ പങ്കെടുക്കുന്ന ഉച്ചകോടിയിൽ രാഷ്ട്രീയ, സാമ്പത്തിക തലങ്ങളിലെ സുപ്രധാനവും തന്ത്രപരവുമായ 6 പ്രധാന കാര്യങ്ങളിൽ ചർച്ചയ്ക്ക് സാക്ഷ്യം വഹിക്കും.

ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സഊദി അറേബ്യക്ക് പുറമെ അമേരിക്ക, അമേരിക്കയും കൂടാതെ ഗൾഫ് സഹകരണ കൗൺസിൽ അംഗ രാജ്യങ്ങളായ കുവൈറ്റ്, യു എ ഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ രാജ്യങ്ങളും പ്രമുഖ അറബ് രാജ്യങ്ങളായ ഈജിപ്ത്, ഇറാഖ്, ജോർദാൻ തുടങ്ങിയവയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും.

മേഖലയിലെ സ്ഥിരത വർധിപ്പിക്കുകയും മിഡിൽ ഈസ്റ്റിനെ ഏകീകരണത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുകയും ചെയ്യുക, പങ്കെടുക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയും ഭാവി സഹകരണത്തിന്റെ ഗതി രൂപീകരിക്കുകയും ചെയ്യുക, ആഗോള ഊർജ്ജ സുരക്ഷ സംരക്ഷിക്കുകയും പുനരുപയോഗ ഊർജത്തിലേക്ക് നീങ്ങുകയും ചെയ്യുക, ഭക്ഷ്യ അരക്ഷിതാവസ്ഥ ഉൾപ്പെടെയുള്ള വെല്ലുവിളികളോട് ബന്ധപ്പെട്ട ഒരു ഏകോപിത തീരുമാനം കൈകൊള്ളുക, കൊറോണ മഹാമാരി മൂലമുണ്ടായ സാമ്പത്തിക വെല്ലുവിളികളെ അതിജീവിച്ച് സാമ്പത്തിക വീണ്ടെടുക്കൽ പുനഃസ്ഥാപിക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുകയും പ്രദേശത്തെ ഹരിതയുഗത്തിലേക്ക് മാറ്റുകയും ചെയ്യുക സുപ്രധാന കാര്യങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് അൽ ഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു.

ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാഷ്ട്ര നേതാക്കൾ സഊടിയിൽ എത്തിതുടങ്ങി. ഇന്നലെ സഊദിയിലെത്തിയ ബൈഡൻ ഇന്ന് നടക്കുന്ന ഉച്ചകോടിക്ക് ശേഷമായിരിക്കും സഊദിയിൽ നിന്ന് മടങ്ങുക. സഊദിയിലെത്തിയ ഇറാഖ് പ്രസിഡന്റ് മുസ്തഫ അൽ കാദിമി, ബഹ്‌റൈൻ കിരീടവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരെ സഊദി കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ നേരിട്ട് ജിദ്ദ എയർപോർട്ടിൽ എത്തി സ്വീകരിച്ചു.

ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ജോർദാൻ രാജാവ്, കുവൈത്, യു എ ഇ, ഒമാൻ ഭരണാധികാരികൾ ഇന്ന് വൈകീട്ടോടെ ജിദ്ദയിൽ എത്തിച്ചേരും.