ലഖ്‌നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലുള്ള ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഇന്ത്യന്‍ മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ല എന്ന ബോര്‍ഡ് സ്ഥാപിച്ചു. പുതുതായി തുറന്ന മാളിനുള്ളില്‍ ചിലര്‍ നമസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചത് വിവാദമായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ പ്രചരിക്കുകയും ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തതോടെ, നിസ്കരിച്ചവർക്കെതിരെ കേസെടുക്കാൻ മാൾ അധികൃതർ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് നമസ്‌കരിച്ചവര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. ഇതിനു പിന്നാലായെണ് മാളില്‍ മതപരമായ പ്രാര്‍ഥനകള്‍ അനുവദിക്കില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചത്.
അതിനിടെ, മാളില്‍ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ ശ്രമിച്ച മൂന്ന് പേരെ പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
മാളില്‍ ഏതാനും പേര്‍ നമസ്‌കരിക്കുന്ന വീഡിയോ വൈറലാക്കി വലിയ തോതിലാണ് വിദ്വേഷ പ്രചാരണം നടന്നിരുന്നത്.