മൈഗ്രേഷൻ ഫോറം ഇൻ ഏഷ്യയുടെ പ്രവാസി തൊഴിലാളികളുടെ മീറ്റിലേക്ക് പ്ലീസ് ഇന്ത്യ ഗ്ലോബൽ ചെയർമാൻ ലത്തീഫ് തെച്ചിക്ക് ക്ഷണം

0
731

റിയാദ്: പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി മലേഷ്യയിൽ വച്ചു നടക്കുന്ന മൈഗ്രേഷൻ ഫോറം ഇൻ ഏഷ്യയുടെ പ്രവാസി തൊഴിലാളികളുടെ മീറ്റിൽ പങ്കെടുക്കുന്ന പ്ലീസ് ഇന്ത്യ ചെയർമാനും ഫൗണ്ടറും, പ്രവാസി ലീഗൽ സെൽ അന്താരാഷ്ട്ര കോർഡിനേറ്ററുമായ ലത്തീഫ് തെച്ചിക്ക് റിയാദിലെ അപ്പോളോ ഡെമോറ ഹോട്ടലിൽ നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓസ്ട്രേലിയ, യു കെ, കമ്പോഡിയ, ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, സിങ്കപ്പൂർ, തായ്‌ലൻഡ്, ഹോങ്കോങ്, ബംഗ്ലാദേശ്, നേപ്പാൾ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന മലേഷ്യയിലെ ക്വലാലം പൂരിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെയും വിദേശ ഗൾഫ് കുടിയേറ്റ പ്രവാസി തൊഴിലാളികളെ പ്രതിനിധീകരിച്ചുമാണ് പ്ലീസ് ഇന്ത്യ ചെയർമാൻ പങ്കെടുക്കുന്നത്. പ്രവാസി പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായുള്ള അന്തരാഷ്ട്ര വേദിയിലേക്കുള്ള ലത്തീഫ് തെച്ചിയുടെ നാലാമത്തെ യാത്രയാണിത്.

നേരത്തെ, മൈഗ്രേഷൻ ഫോറം ഇൻ ഏഷ്യ ദുബൈയിൽ വച്ചു നടത്തിയ പ്രോഗ്രാമിലും ഇന്റർനാഷണൽ റിസർച്ചിന്റെ ഭാഗമായി നേപ്പാൾ കഡ്മാണ്ടുവിലും ഇന്റർനാഷണൽ ലേബർ ഓർഗാണൈസേഷൻന്റെ ക്ഷണം സ്വീകരിച്ചു കൊണ്ട് ഇന്ത്യയിലും ലത്തീഫ് തെച്ചി പ്രവാസി പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള യാത്രകൾ നടത്തിയിട്ടുണ്ട്.

ഇന്ത്യൻ പ്രവാസി കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എൻ ജി ഒ, ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ ഫോർ എബ്രോഡ് എൻ ജി ഒ പ്രതിനിധികള്‍, സുപ്രീം കോർട്ട് അഭിഭാഷകൻ അഡ്വ: ജോസ് എബ്രഹാം, മേവാ സിംഗ് ജി, ഡയറക്ടർ ജനറൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ ഡോ: നജീബ്, റെനോയ് സാമുവൽ, ഡോ: രാജേശ്വരി, ഇന്റർനാഷണൽ ലേബർ ഓർഗാണൈസേഷൻസ് ഇന്ത്യൻ കാര്യാലയത്തില്‍ പ്രതിനിധി സീത ശര്‍മ, വിദേശ കാര്യ സെക്രട്ടറി ഡോ: ഔസസഫ് സഈദ്, ഡല്‍ഹി
പ്രവാസി കാര്യ മന്ത്രാലയം പ്രതിനിധികള്‍, സെക്രട്ടറി, കേന്ദ്ര മന്ത്രി മീനാക്ഷി ലേഹി എന്നിവരുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. കൂടാതെ വേൾഡ് എൻ ആർ ഐ കൗൺസിൽ പ്രതിനിധി ഇ എം ഇസ്ഹാഖ് ഈശ്വരമംഗലം എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തും

കഴിഞ്ഞദിവസം റിയാദിലെ ബത്തയിലുള്ള ഹോട്ടൽ ഡെമോറയിൽ വച്ചു നടന്ന ചടങ്ങിൽ പ്ലീസ് ഇന്ത്യ സഊദി അറേബ്യൻ നാഷണൽ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു. റബീഷ് കോക്കല്ലൂർ, ഷബീർ മോൻ, അഷ്‌റഫ്‌ മണ്ണാർക്കാട്, റെജു ഗജപ്രിയ, മുഹമ്മദ്‌ അഷർ പി പി എളേറ്റിൽ,
വേൾഡ് വുമൻസ് വിംഗ് പ്രതിനിധികളായ ആബിദ കരിമ്പയിൽ, റഹീന ലത്തീഫ്, ഖമർ ബാനു എന്നിവരും പങ്കെടുത്തു. ഷമീം നരിക്കുനി സ്വാഗതവും അൻഷാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു