ദമാം – കോഴിക്കോട് ഇൻഡിഗോ വിമാനത്തിന് ബാംഗളുരുവിൽ അടിയന്തിര ലാന്റിംഗ്

0
3391

ദമാം: സഊദിയിലെ ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബംഗളുരുവിൽ അടിയന്തിരമായി ഇറക്കി. ഇന്ന് ഉച്ചക്ക് ശേഷം ദമാമിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6E1366 വിമാനമാണ് ബാംഗളുരുവിൽ അടിയന്തിര ലാന്റിംഗ് നടത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാങ്കേതിക തകരാർ മൂലം ബംഗളുരുവിൽ അടിയന്തിര ലാന്റിംഗ് നടത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് പ്രശ്നം പരിഹരിച്ചെന്നും അവസാന പരിശോധന നടത്തിയ ശേഷം കോഴിക്കോട്ടേക്ക് യാത്ര തുടരുമെന്നും യാത്രക്കാരെ ഇപ്പോൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, എപ്പോൾ പുറപ്പെടുമെന്നത് വ്യക്തമല്ല.

ഇന്ന് ഉച്ചക്ക് 2.40 ന് ദമാമിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി 9.10 നായിരുന്നു കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്നത്.