സഊദിയിലെ ഇന്ത്യൻ റെസ്റ്റാറന്റുകൾക്ക് ‘അന്നപൂർണ’ സർട്ടിഫിക്കറ്റുകൾ നൽകുന്നു

0
3932

ജിദ്ദ: സഊദിയിലെ ഇന്ത്യൻ റെസ്റ്റാറന്റുകൾക്ക് ‘അന്നപൂർണ’ സർട്ടിഫിക്കറ്റുകൾ നൽകാനൊരുങ്ങി ഇന്ത്യൻ കോൺസുലേറ്റ്. ഇന്ത്യൻ ഭക്ഷ്യവിഭവങ്ങൾക്ക് വിദേശത്ത് പ്രിയം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടാതെ, വിദേശികൾക്കിടയിൽ ഇന്ത്യൻ പരമ്പരാഗത രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുകയും ഇതിന്റെ ലക്ഷ്യമാണ്.

കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐ.സി.സി.ആർ ( ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്) ആണ് ഇന്ത്യൻ റെസ്റ്റാറന്റുകൾക്ക് അന്നപൂർണ സർട്ടിഫിക്കറ്റ് ബഹുമതി നൽകുകയെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പിൽ വ്യക്തമാക്കി.

താൽപര്യമുള്ള ഇന്ത്യൻ റെസ്റ്റോറന്റുകൾക്ക് cul.jeddah@mea.gov.in ഓഗസ്റ്റ് 15 നകം ഇ-മെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.