കുവൈത്തിൽ സൈനിക ഉദ്യോഗസ്ഥൻ സഹപ്രവർത്തകനെ വെടിവെച്ചു കൊന്നു

0
1975

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ സൈനിക ഉദ്യോഗസ്ഥൻ സഹ പ്രവർത്തകനെ വെടിവെച്ചു കൊന്നു. തലസ്ഥാന ഗവർണറേറ്റിലെ ഒരു സൈനിക കാംപിൽ ഇന്ന് കാലത്താണു സംഭവം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സർവ്വീസ്‌ റിവോൾവർ ഉപയോഗിച്ചു കൊണ്ടാണു ഇയാൾ സഹപ്രവർത്തകനു നേരെ നിറയൊഴിച്ചത്‌. കൃത്യം നടത്തിയ ശേഷം ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക്‌ മുന്നിൽ സ്വയം കീഴടങ്ങുകയായിരുന്നു. സംഭത്തിൽ പോലീസ്‌ കേസ്‌ റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.