ജിദ്ദ: രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന
റുവൈസ് ഏരിയ കെഎംസിസി ഭാരവാഹിയും ജീവകാരുണ്യ-സാമൂഹ്യ സേവന രഗത്തെ സജീവ സാന്നിധ്യവുമായ സലീം കരിപ്പോളിന് റുവൈസ് ഏരിയ കെഎംസിസി പ്രവർത്തകർ യാത്രയപ്പ് നൽകി. റുവൈസ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്‌ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു. മുസ്തഫ ചെമ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കബീർ നീറാട്, ഷാജഹാൻ ആനമങ്ങാട്, അഷറഫ്, കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ യാത്രാ മംഗളം നേർന്നു സംസാരിച്ചു. റുവൈസ് ഏരിയ കെഎംസിസി വക ഉപഹാരം സയ്യിദ് മുഹ്‌ദാർ തങ്ങൾ സമ്മാനിച്ചു.

റുവൈസ് ഏരിയ കെഎംസിസിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് പ്രവാസ ജീവിതത്തിലെ വലിയ സൗഭാഗ്യമാണെന്നും റുവൈസ് ഏരിയ കെഎംസിസി പ്രവർത്തകർ തനിക്ക് നൽകിയ സ്നേഹവും സഹകരണവും മറക്കാൻ കഴിയില്ലെന്നും സലീം കരിപ്പോൾ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ആക്ടിങ് സെക്രട്ടറി മുഹമ്മദ് ഫിറോസ് കൊളത്തൂർ സ്വാഗതവും സൽമാൻ ഫാരിസ് കൈപ്പുറം നന്ദിയും പറഞ്ഞു.




