216,981 ഹജ്ജ് തീർത്ഥാടകർക്ക് ചികിത്സ നൽകിയതായി ആരോഗ്യ മന്ത്രാലയം

0
1272

മക്ക: 216,981 ഹജ്ജ് തീർത്ഥാടകർക്ക് വിവിധ സേവനങ്ങളും ചികിത്സയും നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് സീസണിന് തയ്യാറെടുക്കുന്ന ആരോഗ്യ മന്ത്രാലയം മക്കയിലും മദീനയിലും തീർഥാടകർക്ക് ചികിത്സാ സേവനങ്ങൾ നൽകുന്നതിന് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ഏകദേശം 10,101 ഹജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് പ്രതിരോധ ചികിത്സ നൽകിയിട്ടുണ്ടെന്നും 31,936 തീർഥാടകർക്ക് പോളിയോ വാക്സീൻ നൽകിയതായും 12,145 തീർഥാടകർക്ക് മഞ്ഞപ്പനി പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായും മന്ത്രാലയം സൂചിപ്പിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച വരെ വിമാനത്താവളങ്ങൾ വഴി ചികിത്സയും പ്രതിരോധ സേവനങ്ങളും സ്വീകരിച്ച തീർഥാടകരുടെ എണ്ണം 209,865 ൽ എത്തി.

കര തുറമുഖങ്ങൾ വഴി ചികിത്സയും പ്രതിരോധ സേവനങ്ങളും ലഭിച്ച തീർത്ഥാടകരുടെ എണ്ണം ഏകദേശം 4,626 തീർത്ഥാടകർ ആണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

മന്ത്രാലയം സജ്ജീകരിച്ചിട്ടുള്ള ആശുപത്രികളുടെ എണ്ണം 156 ആരോഗ്യ കേന്ദ്രങ്ങളുടെ പിന്തുണയുള്ള 25 ഓളം ആശുപത്രികളാണ്. അതേസമയം ക്ലിനിക്കൽ ആശുപത്രികളുടെ ശേഷി 5,000 കിടക്കകളാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. തീവ്രപരിചരണ വിഭാഗങ്ങൾക്ക് അനുവദിച്ച കിടക്കകളുടെ എണ്ണം ഏകദേശം 1,053 കിടക്കകളാണ്.