റിയാദ്: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഞായർ) പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള പ്രതിദിന റിപ്പോർട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കി.
രാജ്യത്തിന്റെ കിഴക്ക്, മധ്യ ഭാഗങ്ങളിൽകടുത്ത ചൂട് കാലാവസ്ഥ നിലനിൽക്കുമെന്നും, ജസാൻ, അസീർ, അൽ ബാഹ, മക്കയുടെ ഉയർന്ന മേഖലകൾ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം കാറ്റുകൾക്കൊപ്പം മഴക്കുളള സാധ്യതയുണ്ടെന്നും റിപ്പോർട്ട് പ്രതീക്ഷിക്കുന്നു.
ചെങ്കടലിലെ ഉപരിതല കാറ്റിന്റെ ചലനം വടക്ക് മുതൽ വടക്ക് പടിഞ്ഞാറ് വരെയാണെന്നും ക്രമേണ വടക്ക്, മധ്യഭാഗത്ത് മണിക്കൂറിൽ 20-40 കിലോമീറ്റർ വേഗതയിലും പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറ് 20-40 കിലോമീറ്റർ വേഗതയിലും കാറ്റ് മാറുമെന്നും കടൽ തിരമാല ഒന്ന് മുതൽ രണ്ട് മീറ്റർ വരെ ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അറേബ്യൻ ഗൾഫിലെ ഉപരിതല കാറ്റിന്റെ ചലനം പടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിലാണെന്നും ക്രമേണ വടക്ക് ദിശയിലേക്ക് 20-40 കിലോമീറ്റർ വേഗതയിൽ മാറുമെന്നും തിരമാലയുടെ ഉയരം അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




